ബഹുസംഭവം
'ഒരു സംഭവം' എന്ന്,
കൂട്ടുകാരെന്നെ പറഞ്ഞപ്പോൾ
ഓമനപ്പേരായി ഞാനതേറ്റെടുത്തു
'ഒരു സംഭവം' എന്ന്,
വീട്ടുകാരെന്നെ തെറിപറഞ്ഞപ്പോൾ
ഒരലങ്കാരമായി ഞാനെടുത്തണിഞ്ഞു
എന്നിട്ടും പക്ഷേ,
ഞാനെന്തേ പിഴച്ചത്
തട്ടിത്തടഞ്ഞ് വീണത്
ഒരു പക്ഷേ ഇതായിരിക്കാം,
ഒരു സംഭവം
ഞാനെന്ന ബഹുസംഭവം
