വെള്ളിയാഴ്‌ച

ഒരു പട്ടത്തിലെന്ന പോലെ



ഒരു പട്ടത്തിലെന്ന പോലെ




ഓര്‍മ്മ
ഒരു ഭാണ്ഡക്കെട്ടാണ്
തലച്ചുമട്

ഓര്‍മ്മയുടെ തലച്ചുമടില്ലാതെ,
ഒരു പഞ്ഞിക്കെട്ടായി
പാറി നടക്കുമ്പോള്‍
അവളെന്റെ നുലില്‍
പിടിച്ചു വലിക്കുന്നു...

ഒരു പട്ടത്തിലെന്ന പോലെ

നൂലിന്റെ ഒരറ്റം
എന്റെ ആത്മാവിനെ
ബന്ധിച്ചിട്ടവൾ
മറ്റേ അറ്റം
പിതൃത്തത്തില്‍
കെട്ടിവെച്ചു..

അങ്ങനെ ഞാന്‍,
പിന്നെയും പിന്നെയും
നൂലിന്റെ ബലത്തില്‍
ആകാശത്തേക്ക് കുതിച്ചു...




                                                                          NEXT PAGE