ബ്രാന്ത്
തലച്ചോറില്‍ ചൂടുയര്‍ന്നു
ചിന്തക്ക് തീ പിടിച്ചു.
ഉള്ളിലെ വിവരങ്ങള്‍ എരിഞ്ഞ് കത്തി,
ബോധമണ്ഡലത്തില്‍ വിവരങ്ങള്‍ ഉരുകിയൊലിച്ച്.
വിവരക്കേടതിനു അച്ച് പണിത്.
നിന്റേതായ് വരച്ച ഫോട്ടോയും
നീയായ് പറഞ്ഞ പേരും മറഞ്ഞുപോയി,
ഇന്ന്
തീയായമര്‍ന്ന ബുദ്ധി വിറങ്ങലിച്ചു.
ഞാന്‍,
ഞാനൊന്നാഞ്ഞു പിടിച്ചു.
ബുദ്ധിയെ നിയന്ത്രിക്കാന്‍ ഉടലുകുടഞ്ഞു.
കത്തിയമര്‍ന്ന ചിന്തയും
ഉരുകിമാറിയ വിവരവും
കനലായ് കിടക്കുന്ന ചിന്ത ബാക്കിവെച്ചു.
അക്ഷരങ്ങള്‍ വികൃതമായി വരച്ചു,
വാക്കുകള്‍ തപ്പിത്തടഞ്ഞു
വാക്യങ്ങള്‍ പാതിക്ക് മുറിഞ്ഞു.
ഇന്ന്
ഞാനെന്റെ പേനയും ബാക്കിയായി.
ഒരു പനിയില്‍ ചിതറിയ ചിന്ത ഒരുക്കൂടി വന്നു ഉടലു പ്രാപിച്ചു.
പുതിയ മേച്ചിലിനായി പറമ്പ് പരതി.
നാവിനെയാഞ്ഞുപിടിക്കാനാജ്ഞവന്നു
വായൊന്നു പൂട്ടാന്‍ ഉടലു കൊതിച്ചു. ചിന്തയുടെ
കനലിന്റെ
ചുടങ്ങ് വേവുന്നു;
വയ്യ
പറയാതിരിക്കാനും വയ്യാതെ....
ഒരുകുട്ടിവെക്കുന്ന
വാക്കും
വാക്യവും
കൈവിട്ടു പോയി
ഇന്നെന്റെ പേനക്ക് ഭ്രാന്തെടുത്തു.
ഭ്രാന്ത്,
ഭ്രാന്തെന്റെ പേന
വരച്ച് വെച്ചൊരീയക്ഷരങ്ങള്‍,
അക്ഷരമാല തെറ്റിച്ച വാക്കുകള്‍ മാത്രം...
ഭ്രാന്ത്,
ഭ്രാന്ത് പിടിച്ചു
പറയാനും വയ്യാതെ...