ചൂടിണ്റ്റെ കാറ്റും മണവും
മരണപത്രം എഴുതാന്‍ കൊതിച്ചു
മുന്നിലെ വരണ്ട പാത കണ്ട്
യന്ത്രമായ് മുന്നോട്ട് ഗമിക്കാന്‍ കൊതിച്ചു
ഉണങ്ങി വരണ്ട മനസ്സ് പറഞ്ഞ്
ഹ്ര്‍ത്തിണ്റ്റെ ദുഖവും മാഞ്ഞുപോയ്
നൈരാശ്യക്കനലുകളണഞ്ഞു പോയ്
ബാക്കിയായ് മനസ്സ് മരവിച്ച്
വിളറി വെളുത്ത്, ശവപ്പെട്ടിയും കാത്ത്
പൊട്ടിക്കരയാനും പൊട്ടിച്ചിരിക്കാനും
ആസ്വദിച്ചൊന്ന് ചുമ്മായിരിക്കാനും
വയ്യാതെ
ചൂടിണ്റ്റെ കാറ്റും മണവും.....
