വെള്ളിയാഴ്‌ച

പ്രണയ ചിന്തകള്‍

പ്രണയ ചിന്തകള്‍



അവളെ ഞാന്‍ പ്രണയി ക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ 
ഒരു പാടൊരു പാടെന്നു പറയും
എന്നിട്ട്, പറഞ്ഞതും പറയാത്തതുമായ കവിതകള്‍ 
പൂവായ് ഒരു പൂങ്കാവനമായ് നിറഞ്ഞു നില്‍ക്കും 
അതില്‍, 
അവളുടെ ചുണ്ടിന്റെ രാഗവും, 
മനസ്സിന്റെ താളവും, 
പലകോണില്‍ പരിമളം പരത്തും. 

സത്യത്തില്‍ അവളോടെനിക്കെന്തെന്നു ചോദിച്ചാല്‍, 
അഭിനയമെന്നോ, അഡ്ജസ്റ്റിങ്ങെന്നോ, 
മുന്നിലേക്ക്‌ വരുന്ന അവസരങ്ങളില്‍ 
ഇടപെട്ടിട്ടുണ്ടായ സന്ദര്ഭങ്ങളുടെ
കോര്‍ത്തിണക്കലെന്നോ മറുപടി പറയും. 

യാഥാര്‍ത്തത്തില്‍ ഒരാണും പെണ്ണും തമ്മിലെന്തെന്നു ചോദിക്കുമ്പോള്‍ 
'എ' പടത്തിലെ സീനറി ഓര്‍മ്മയില്‍ വന്നില്ലെങ്കില്‍ 
നിഗൂഡമായ ജീവിതത്തിന്റെ പിടികിട്ടായ്മയെ 
'ഒരു പ്രഹെളിക'യെന്നു പറഞ്ഞു  പോകും.




                                                                                  NEXT PAGE