വെള്ളിയാഴ്‌ച

അരാഷ്ട്രീയവാദി


അരാഷ്ട്രീയവാദി




മസിലു പെരുപ്പിച്ച സഖാവിനെ കടന്ന്
കാലിൽ വീഴുന്ന ഖാദിതൊപ്പിയും
തോക്ക് പിടിച്ച പോലീസും
വായും പൊളിച്ച് മറ്റ് പലരും..

വിരലിൽ മഷിയും തേച്ച്
മണിയറയിലേക്ക് അവരെന്നെ ഉന്തിവിട്ടു...

അവിടെ,
ചിഹ്നങ്ങൾക്ക് താഴെ
നിഷേധ വോട്ടിനായി പരതി
ഞാനെന്ന അരാഷ്ട്രീയവാദി

നാടിന്റെ ഗതികേടിൽ
ഒന്നിനും കുത്താനാവാതെ
വോട്ടുയന്ത്രത്തിനു മുന്നിൽ കുടുങ്ങി

ഇടം വലം നോക്കാതെ
ആർക്കോ കുത്തി
ഞാനങ്ങ് തിരിഞ്ഞ് നടന്നു
അരാഷ്ട്രീയവാദിയുടെ വോട്ട്.





                                                                      NEXT PAGE