വെള്ളിയാഴ്‌ച

കെട്ടിയാടലുകള്‍

കെട്ടിയാടലുകള്‍


പരതി
ജീവിതത്തിണ്റ്റെ ബാക്കി
കയ്യില്‍ തടഞ്ഞു
തുഛം
ഒരു പിടി നിരാശ
കൊതിച്ചു
ഒന്നു പൊട്ടിച്ചിരിക്കാന്‍
പറിച്ചെറിയണം
മുഖം മൂടി
ഒന്നു കാണണം
തെളിര്‍ കണ്ണാല്‍

കെട്ടിയാടലുകള്‍ ചുറ്റും

ആഘോഷങ്ങളായുയര്‍ന്നു
ഒളിക്കാന്‍ കൊതിച്ചു-
കൊണ്ടോടി,
അങ്ങേതോ മരുഭൂവില്‍
നട്ടം തിരിഞ്ഞിത്‌
ആള്‍ക്കൂട്ടത്തില്‍ തനിയെ
ഒറ്റപ്പെട്ടീ ബന്ധങ്ങള്‍ക്കിടയില്‍
ബന്ധനമായ്‌
ചുറ്റും കറങ്ങി

കെട്ടിയാടലുകള്‍


                                                                         NEXT PAGE