വെള്ളിയാഴ്‌ച

വെറുപ്പ്‌




വെറുപ്പ്‌





അക്ഷരങ്ങൾ മറന്ന മനസ്സിലേക്കിന്നിലും
നിരാശയുടെ നുരകൾ ഒഴുകീയിറങ്ങി
വിചിത്രമാണിന്നെന്റെ ഭാവനകളകന്നു
ഹൃദയതാളം നിലതെറ്റി, ഗൃഹത്വം മാഞ്ഞുപോയ്‌
നിരാശതൻ നുരകൾ തഴുകീയിറങ്ങി
ഉണങ്ങിയടർന്ന് മനസ്സിലും വിചിത്രമായ്‌

പറയാൻ കൊതിച്ച വാക്കുകൾ പതറി
നിരാശതൻ കോടാലി താനേയുതിർന്നു
ഹൃത്തിൻ താളവും നിലച്ചുപോയ്‌, ഞാനിന്ന്
ധൂമത്താൽ മറഞ്ഞൊരാ ജഢമായ്‌ ചിരിച്ചു.
ഇന്നെന്റെ നിരാശകൾ തീകാറ്റായ്‌ വീശി-
യത്‌, സൗഹൃദച്ചരടുകളിൽ താണ്ഡവമാടി.

സൗഹൃദം ബന്ധനം ഒന്നൊന്നായ്‌ തകർത്തെന്റെ വെറുപ്പ്‌
ജീവിതത്തെ വലിച്ചൊരാ ഗർത്തത്തിൻ ഇരുട്ടിലായ്‌.
ഇന്നു കൊതിച്ചു ഇരുട്ടിലായിരിക്കാനായ്‌
ഒളിച്ചോടിയവന്റെ പോരിശ വികൃതമായ്‌ ചിരിച്ചു
മിണ്ടരുതെന്നോടിന്നാരും, എന്റെ വെറുപ്പ്‌
മിണ്ടുവാൻ കൊതിച്ച സ്നേഹത്തെ തകർത്തെറിഞ്ഞു.

ഇന്നു ഞാൻ വാചാലൻ, പലപ്പോഴു ഉപദേശി
കാപട്യം വരച്ച മുഖത്തെഴുത്തിന്നൂ വികൃതമായ്‌.
ഇന്നെന്റെ പുഞ്ചിരി ഇരുട്ടിൻ തിളക്കമായ്‌
ഇന്നെന്റെ കണ്ണീരിൽ വെറുപ്പിന്റെ സൗന്ദര്യം
പൊടിക്കാറ്റിൽ വീശിയ ധൂളികളിലെന്റെ
വെറുപ്പിന്റെ നാറ്റം ചുറ്റിലും പടർന്നു.

അകലെ, അങ്ങേതോ ഓർമ്മയിലിരുന്നാരോ
വെറുപ്പിന്റെ കാരണം ചുമ്മാ തിരക്കി,
ഇന്നും വെറുപ്പിന്റെ പൊരിവെയിലിലും
കാരണം തിരക്കേണ്ട ബുദ്ധിയിന്ന് നട്ടം തിരിഞ്ഞു.
നട്ടം തിരിഞ്ഞ മനസ്സ്‌ എന്നോട്‌ കയർത്തു
വെറുപ്പിന്റെ നാറ്റം ചുറ്റിലും പടർത്തി.

കരയണം ഒറ്റക്കിരുന്നെന്നാൽ, എന്റെ പൗരുഷം
കരയേണ്ട കണ്ണിലു വെറുപ്പിന്റെ മറയിട്ടു
ഇന്നു ഞാൻ ചിരിക്കുന്നു പൗരുഷമുറപ്പിച്ചു
കരയേണ്ട മനസ്സ്‌ നിരാശയാലലഞ്ഞു
വെറുപ്പിനാൽ വരച്ച മുഖത്തെഴുത്തിന്ന്
കോമാളിയുടെ ഛായയിൽ പൗരുഷം രേഖയായ്‌...



                                                                                               NEXT PAGE