വെള്ളിയാഴ്‌ച

നിസ്സംഗത


നിസ്സംഗത




നരക വാതിലിരുന്ന് ഞാന്‍ കവിതയെഴുതി....
കാവ്യ ഭാവനയില്‍ വിടര്‍ന്ന പൂക്കളില്‍
വെറുപ്പിണ്റ്റെ മണമുണ്ടായിരുന്നു.
വെറുപ്പെനിക്ക്‌ നാറ്റമല്ലാതായതെന്നാണ്‍...
എങ്കിലുമെണ്റ്റെ പൂക്കളുടെ മണമതായിരുന്നു..

ചെയ്ത്‌ കൂട്ടിയ പ്രവര്‍ത്തനങ്ങളെല്ലാം
പിശാചിനു ബലിയായി നല്‍കുമ്പോള്‍
കാത്തിരിക്കുന്ന ലോകത്തെ
ചൂടെനിക്കറിയുന്നു..

ഇവിടെ ഞാനില്ല...
നശിച്ച 'ഞാനി' ല്‍
വെറുപ്പിണ്റ്റെ പൂക്കള്‍ വിടരുന്നു...

നിസ്സംഗതയുടെ മുഖവും മനസ്സും
വികാരങ്ങളെ കൌതുകത്തോടെ നോക്കി..
ഇന്ന് ഞാന്‍
വെറുപ്പും മറന്നുപോകുന്നു...

ചിരിയും കരച്ചിലും വെറുപ്പും
സന്താപവും സന്തോഷവും ...
വികാരങ്ങളുടെ പേരു ഞാന്‍
ഉരുവിട്ട്‌ പഠിക്കുന്നു...

നിസ്സംഗത
പുതിയ ഭാവമോ
ചെയ്ത്‌ കൂട്ടിയതെല്ലാം
മുഖത്തെ മരവിപ്പിച്ചതോ...
എണ്റ്റെ വികാരം നശിച്ചുവോ....

'ഞാനെ'ന്ന വാക്കുകള്‍
വീണ്ടും പുറപ്പെടുമ്പോള്‍
എന്നിലെ 'ഞാന്‍'
നിസ്സംഗമായ്‌ നോക്കുന്നു...

മുമ്പതില്‍ വെറുപ്പുണ്ടായിരുന്നു
ഇന്നതും നശിച്ചുപോയ്‌
വെറുപ്പില്ലാത്ത ലോകത്ത്‌
'ഞാന്‍' ബാക്കിയാകുന്നു.......



                                                                        NEXT PAGE