വെള്ളിയാഴ്‌ച

മാപ്പ്‌


മാപ്പ്‌






ഞാനെന്ന വാക്കില്‍
സ്വയം മറന്ന്
പഠിച്ചെടുത്ത പാഠങ്ങള്‍
പലതും മറന്ന്
..
തെറ്റെന്ന് പഠിച്ചതും
പാഠങ്ങള്‍ കൊടുത്തതും
തെറ്റിണ്റ്റെ ചെളിയില്‍
അന്തമില്ലാതെയലഞ്ഞ്‌
..
വിശുദ്ധിയുടെ ജ്വാല
എന്നില്‍ നിന്നകന്ന്
കാപട്യത്തിന്റെ നാറ്റം
ചുറ്റിലും പരന്ന്
..
യാ അല്ലാഹ്‌
നീയെന്നിലില്ലെങ്കില്‍
കാരുണ്യം അകന്നെന്നാല്‍
വിശുദ്ധിയുടെ നാളിലും
കാപട്യം പരന്നിടും...
..
യാ അല്ലാഹ്‌
നിന്നിലാണഭയം
നീയെന്നിലില്ലെങ്കില്‍
ഞാനെന്ന ജീവിതം
ഹാ കഷ്ടം
ഞാനെന്ന ജീവിതം...
..
മാപ്പ്‌
യാ അല്ലാഹ്‌
നിന്നിലാണഭയം....



                                                                                        NEXT PAGE