അല്ലാഹ്
അല്ലാഹ്
ഞാനെന്നെ മറന്ന്
നിന്നെ മറന്ന്
..
നിന്നിലായിരുന്നു ഞാന്‍
ഒരു കാലം
നിന്നിലായെണ്റ്റെ ജീവിതം.
..
അര്‍ത്ഥമെന്തെന്നറിയാത്ത
കാലത്ത്
നിന്നിലായി അര്‍ത്ഥം
കണ്ടെത്തിയ നേരം
നിന്നിലായെണ്റ്റെ ജീവിതം..
.
പിന്നെയെന്നാണു
നിന്നെ മറന്ന്
ഞാനെന്ന വാക്കിനു ചുറ്റും
എന്നെയോര്‍ത്ത് എനിക്കായ്
ഞാനെന്ന കാര്യം
എണ്റ്റെ അനക്കവും
എണ്റ്റെ ചിരിയിലും
എണ്റ്റെ വെറുപ്പിലും
ഞാന്‍ ഞാന്‍ ഞാന്‍ മാത്രമായ്
സ്വയം മറന്ന് സ്വന്തത്തിനായ്
അര്‍ത്ഥമില്ലാതെ നട്ടം തിരിഞ്ഞ്...
കാലങ്ങളൊരുപാട് ...
..
അല്ലാഹ് ...
ഇന്നു ഞാന്‍
നിന്നെയോര്‍ത്ത്...
നിന്നിലായെണ്റ്റെ ജീവിതം....