വെള്ളിയാഴ്‌ച

ഹ്രദയം



ഹൃദയം








മിടിക്കുന്ന എണ്റ്റെ ഹ്രദയം
സുഖമായ്‌ ഉറങ്ങുന്നു സുഭിക്ഷതയില്‍
മരവിച്ചിരുന്നു ചേതനയറ്റ്‌
വിങ്ങുന്ന ഹ്ര്‍ദയം നിരാശയില്‍ മുങ്ങി

വാഗ്ംവിലാസത്താല്‍ നന്നാക്കാനിറങ്ങും
ചെളിക്കുണ്ടിലുരുണ്ടു കാപട്യം
മണ്ടിയിങ്ങ്‌ നടന്നിടും വെറുപ്പിന്‍ മൂര്‍ച്ചയില്‍
നിരാശയില്‍ മുങ്ങി വിങ്ങുന്ന ഹ്ര്‍ദയം

മജ്നൂനുമാരലഞ്ഞു വിരഹത്താല്‍
ആത്മാക്കളായലഞ്ഞു പ്രണയവും
ഐതിഹ്യങ്ങളൊരുപാട്‌ പാടിനിറച്ചു
തെറ്റിയ താളത്തില്‍ ഹ്ര്‍ദയത്തിന്‍ മിടിപ്പുകള്‍

പ്രണയത്തെ കാമത്താല്‍ കൊത്തിയരിഞ്ഞ്‌
നന്‍മയില്‍ ഊക്കോടെ നാക്കുമുയര്‍ത്തി
ഹാസ്യശരങ്ങള്‍ മന്ദഹാസത്തില്‍ ഒടിച്ചിട്ടു
എങ്കിലും ഹ്ര്‍ദയം മിടിക്കാന്‍ കൊതിച്ചു

മരവിച്ച ഹ്ര്‍ദയം ഉയര്‍ത്തിയിച്ചോദ്യം
'എന്തിനീ ജീവിതം വ്രഥാ'
വിങ്ങുന്ന ഹ്ര്‍ദയം ചെളിക്കുണ്ടിലമര്‍ന്നു
വെറുപ്പിണ്റ്റെയലകളതിനെ മൂടി

പൊട്ടിച്ചിരിച്ചീ തല വെറുപ്പിനാല്‍ വെട്ടിച്ചു
ക്രോധത്താല്‍ ദ്ര്‍ഷ്ടികള്‍ ശരങ്ങളെറിഞ്ഞു
സങ്കടം ഹ്ര്‍ത്തിനെ മരവിച്ചിടുന്നെ
ങ്കിലും വിങ്ങുന്നു നിരാശയില്‍ മുങ്ങി

മ്രത്യുവെ തേടുന്നു ഹ്ര്‍ദയങ്ങള്‍ പലതും
സുഖ സുഷുപ്തിയായവരത്‌ കണ്ടു
വെറുപ്പിണ്റ്റെയലക്ള്‌ നിരാശയില്‍ മുക്കി
എങ്കിലും ഹ്ര്‍ദയം മിടിക്കാന്‍ കൊതിക്കു



                                                                                                                                NEXT PAGE